വി​വാഹേതര ബന്ധം ക​ണ്ടെത്തിയതിന്​ വയോധിക ദമ്പതികളെ കെട്ടിയിട്ട്​ കത്തിച്ചു; മരുമകളും കാമുകനും അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ വയോധിക ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ മരുമകളും കാമുകനും അറസ്റ്റിൽ. ജനുവരി ഒന്നിന്​ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്​.

മഞ്ജീത്​ സിങ്​, ഭാര്യ ഗുർമീത്​ സിങ് എന്നിവരാണ്​ മരിച്ചത്​. മരുമകളുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന്​ മരുമകളും കാമുകനും ചേർന്ന്​ ദമ്പതികളെ​ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ദമ്പതികളുടെ മകനായ രവീന്ദർ സിങ്​ വീട്ടിലെത്തിയപ്പോഴാണ്​ മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്​. രാത്രിയിൽ ജോലി കഴിഞ്ഞെത്തിയപ്പോൾ ഗേറ്റ്​ അകത്തുനിന്ന്​ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്​ വീടിനുള്ളിൽ കടന്നപ്പോൾ ദമ്പതികളെ കസേരയിൽ കെട്ടിയിട്ടശേഷം കത്തിച്ച നിലയിലും. തുടർന്ന്​ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അ​േന്വഷണത്തിൽ മരുമകളും കാമുകനും ചേർന്നാണ് കൊല നടത്തിയതെന്ന്​​ കണ്ടെത്തി. തുടർന്ന്​ കൊലപാതകം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ്​ ചെയ്തു. ഇവരിൽനിന്ന് മോഷണം പോയ പണവും ജുവല്ലറിയും കണ്ടെടുത്തു.

Tags:    
News Summary - Daughter in law lover arrested after elderly couple found dead in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.