യുവതിയുടെ മരണം: ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു

പാലക്കാട്: ശസ്ത്രക്രിയക്കിടെ ഭിന്നശേഷിക്കാരിയായ യുവതി മരിച്ച സംഭവത്തിൽ പാലക്കാട്‌ ടൗൺ സൗത്ത്‌ പൊലീസ്‌ തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. അനസ്തീഷ്യ ഡോക്ടർമാരായ വേണു, സ്മിത എന്നിവരുടെയും ചികിത്സിച്ച മറ്റ്‌ ഡോക്ടർമാർ, ഈ സമയം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരുടെയുമാണ് മൊഴി എടുത്തത്‌.

യാക്കര തങ്കം ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയാണ്‌ ശസ്ത്രക്രിയക്കിടെ കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) മരിച്ചത്. കാലിലെ ശസ്ത്രക്രിയക്ക് അനസ്തേഷ്യ നൽകിയ ശേഷം ശ്വാസകോശത്തിലേക്ക്‌ ട്യൂബ്‌ കടത്തിയതിലെ പിഴവുമൂലമായിരുന്നു മരണം.

പോളിയോ ബാധിച്ച കാലുകളുടെ ശസ്ത്രക്രിയക്കായി ഈ മാസം രണ്ടിനാണ് കാർത്തികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൗത്ത് എസ്.ഐ ബി. ഹേമലതയുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Death of the young woman in palakkad: The statement of the hospital staff was taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.