ബോധം കെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ

വളാഞ്ചേരി: ബാറിൽനിന്ന്​ പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്കു സ്​പ്രേ മുഖത്തടിച്ച്​ ബോധം കെടുത്തി പണവും ടാബും മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്​റ്റ്​ ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പുവിനെ (33) ആണ്​ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കും സംഘവും അറസ്​റ്റ്​ ചെയ്തത്.

പുത്തനങ്ങാടി സ്വദേശിയായ യുവാവി​െൻറ പരാതിയിലാണ് അറസ്​റ്റ്​. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽനിന്ന്​ പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇയാളെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു.

പ്രതിയെ പെരുമ്പാവൂരിൽനിന്നാണ് കസ്​റ്റഡിയിലെടുത്തത്. പ്രതി ഇതിനു മുമ്പും സമാന രീതിയിൽ തട്ടിപ്പ്​ നടത്തുകയും പല കളവു കേസുകളിലും പ്രതിയായി ജയിലിൽ കിടക്കുകയും ചെയ്​തിട്ടുണ്ട്​. പ്രതിയെ അറസ്​റ്റ്​ ചെയ്ത സംഘത്തിൽ എസ്.ഐ അബ്​ദുൽ അസീസ്, സിവിൽ പൊലീസ് ഓഫിസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്​ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Defendant arrested for stealing money and mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.