ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ രണ്ടുവർഷത്തിനുശേഷം അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പഞ്ചായത്ത് കുറത്തികാട് മറ്റത്തേത്ത് വീട്ടിൽ ലീന ഭവാനിയാണ് (43) അറസ്റ്റിലായത്. അരൂർ സ്റ്റേഷനിലെ വിസതട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായി രണ്ടുവർഷത്തോളമാണ് ഒളിവിൽ കഴിഞ്ഞത്. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും അരൂർ സ്റ്റേഷനിലെ എസ്.ഐ ബി. സെനി, വനിത സിവിൽ പൊലീസ് ഓഫിസർ ടി.സി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.