അ​ബൂ​ബ​ക്ക​ര്‍ ക​ബീ​ർ

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: ക​വ​ര്‍ച്ച കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ 12 വ​ര്‍ഷ​ത്തി​ന്​ ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ലി​പ്പ​റ​മ്പ് പൂ​വ​ത്താ​ണി കോ​ല്‍ക്കാ​ട്ടി​ല്‍ മോ​ട്ടു എ​ന്ന അ​ബൂ​ബ​ക്ക​ര്‍ ക​ബീ​റി​നെ​യാ​ണ് (34) പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

2007ൽ ​ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ചം​ഗ സം​ഘം ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച് ഒ​രു ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും പ​ല പേ​രു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ മു​ൻ കേ​സു​ക​ളി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി എം. ​സ​ന്തോ​ഷ് കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ് കു​മാ​ർ, പ്ര​ശാ​ന്ത് പ​യ്യ​നാ​ട്, ദി​നേ​ശ് കി​ഴ​ക്കേ​ക്ക​ര, കെ. ​പ്ര​ഭു​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Defendant drowned on bail Arrested after 12 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.