ന​ജീ​ബ്​

വധശ്രമക്കേസിലെ പ്രതിയെ കരിപ്പൂർ എയർപോർട്ടിൽ അറസ്റ്റ് ചെയ്തു

തി​രൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ടി​ൽ​വെ​ച്ച് തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 14 വ​ർ​ഷം മു​മ്പ് കൂ​ട്ടാ​യി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ദേ​ശ​ത്താ​യി​രു​ന്ന കൂ​ട്ടാ​യി മ​ര​ത്തി​ങ്ങ​ൽ ന​ജീ​ബി​നെ​യാ​ണ് (45) തി​രൂ​ർ പൊ​ലീ​സ് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി​ക്കെ​തി​രെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം തി​രൂ​ർ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വി​ദേ​ശ​ത്തു​നി​ന്ന്​ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ ത​ട​ഞ്ഞ്​ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Defendant in attempted murder case arrested at Karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.