കടം വാങ്ങിയ 45,000 രൂപ തിരിച്ചുനൽകിയില്ല; ചോദിക്കാൻ ചെന്ന 26കാരനെ കുത്തിക്കൊന്നു

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേലയിൽ വായ്പ നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 26കാരനെ അപാർട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സുഹൃത്തായ സുമിത് കൗശിക്കുമൊത്താണ് കൊല്ലപ്പെട്ട ഹിമാൻഷു നാലുമാസമായി അപാർട്മെന്റിൽ താമസിച്ചിരുന്നത്.

രവി, സാഹിൽ, അക്ഷയ് ക്ഷത്രി, ആശിഷ് എന്നിവരാണ് ഹിമാൻഷുവിനെ കുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് പ്രതികൾ ഹിമാൻഷുവിന്റെ അപാർട്മെന്റിൽ എത്തിയതെന്ന് ദൃക്സാക്ഷിയായ സുമിത് കൗശിക് പറയുന്നു. ആക്രമിച്ച ശേഷം ഇവർ നാലുപേരും കടന്നുകളയുകയായിരുന്നു. വായ്പ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സുമിത് കൗശിക്കിൽ നിന്ന് രവി 45,000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ അത് തിരിച്ചുനൽകിയിരുന്നില്ല.

പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഹിമാൻഷു രവിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതാണ് വൈരാഗ്യത്തിന് കാരണം. തുടർന്ന് രവി കൂട്ടാളികളുമായെത്തി ഹിമാൻഷുവിനെ ആക്രമിക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന അക്ഷയ് ക്ഷത്രിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Delhi man stabbed to death after failing to repay ₹45,000 loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.