കൊല്ലം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി പൊലീസ് നടത്തിവരുന്ന നാര്‍ക്കോട്ടിക് ഡ്രൈവിനിടെ ബംഗളൂരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. കേരളപുരം മാമൂട് അനസ് മന്‍സിലില്‍ ആഷിക് (22), കൊറ്റങ്കര വേലങ്കോണം പുത്തന്‍കുളങ്ങര ജസീലാ മന്‍സിലില്‍ അന്‍വര്‍ഷാ(20) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കര്‍ബല ജങ്ഷനില്‍ എത്തിയ പൊലീസ് സംഘത്തെ കണ്ട് റെയില്‍വേ നടപ്പാലത്തിന് താഴത്തെ പടിയില്‍ ആഷിക്കും അന്‍വര്‍ഷായും പരുങ്ങിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആഷിക്കില്‍ നിന്നും 45 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
പ്രതികള്‍ ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എയുമായി ടൂറിസ്റ്റ് ബസില്‍ ആലപ്പുഴയില്‍ വരുകയും ശേഷം ട്രെയിനിൽ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണം കൊണ്ട് പ്രതികള്‍ ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു.
കൊല്ലം എ.സി.പി ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എസ്.ഐമാരായ ഷബ്ന, സവിരാജ്, എ.എസ്.ഐ സതീഷ് കുമാര്‍, സി.പി.ഒമാരായ സുനേഷ്, ദീപക്, ലിനേഷ്, ഡാന്‍സാഫ് ടീമിലെ എസ്.ഐ രാജേഷ്, ബൈജു ജെറോം, ഹരിലാല്‍, എസ്.സി.പി.ഒമാരായ സുനില്‍, സജു, സീനു, മനു, ശ്രീജു, സാജ്, ജോജില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.