ഡീസല്‍ മോഷ്ടാവ് പിടിയിൽ

അമ്പലപ്പുഴ: സ്വകാര്യ ബസിൽനിന്ന് ഡീസൽ മോഷ്ടിച്ച എറണാകുളം സ്വദേശിയായ മിനിലോറി ഡ്രൈവർ പിടിയിൽ. മൂവാറ്റുപുഴ പായിപ്ര പുത്തൻ കുടിയിൽ സാജുമോനാണ് (53) പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 3.30ന് ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട ബസിൽനിന്നും മിനിലോറിയിലേക്ക് ഡീസൽ മോഷ്ടിക്കുന്നതിനിടെയാണ് ഇയാൾ പുന്നപ്ര പൊലീസിന്‍റെ പിടിയിലായത്.

ഈ സമയം അതുവഴി പോയ യാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ. നവാസ്, എ.എസ്.ഐ. ജോസഫ്, സി.പി.ഒ പ്രസാദ് എന്നിവരാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Diesel thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.