തൃശൂർ: ബാലികക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന് എട്ടുവർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ചേലക്കര പാത്തുക്കുടി മൂസയെയാണ് (60) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പോക്സോ നിയമം ഒമ്പത്, 10 വകുപ്പുകൾ പ്രകാരം അഞ്ച് വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരം രണ്ട് വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും ഇന്ത്യൻ ശിക്ഷാനിയമം 451 വകുപ്പ് പ്രകാരം ഒരുവർഷം കഠിന തടവിനും 10,000 രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം നാല് മാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു. 2021ലാണ് കേസിനാസ്പദമായ സംഭവം. ചേലക്കര എസ്.ഐ നോബിളാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ ആനന്ദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി. സി.പി.ഒമാരായ ഷാഹുൽ ഹമീദ്, പി.ആർ. ഗീത എന്നിവർ പ്രോസിക്യൂഷൻ സഹായികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.