ചിങ്ങവനം: വയോധികയായ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് തെക്കേകുറ്റ് വീട്ടിൽ ബിജുവിനെയാണ് (52) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.ബിജുവിന്‍റെ മാതാവ് സതി (80) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 23ന് മരിച്ചു.
അമ്മ വീണ് പരിക്കേറ്റതാണെന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്. മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയം പൊലീസിന് സംശയം തോന്നുകയും മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി അയക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിജു നവംബർ 20ന് അമ്മയുമായി വഴക്കുണ്ടാക്കിയതായി കണ്ടെത്തി. ഇതേ തുടർന്ന് അമ്മയുടെ നെഞ്ചിലും മുഖത്തും ഇയാൾ ചവിട്ടുകയായിരുന്നു.ബിജുവും ഇയാളുടെ സഹോദരിയും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. സഹോദരി അമ്മയെ ഇടക്കിടെ കാണാൻ വരുന്നതിനെ ബിജു എതിർത്തിരുന്നു. നവംബർ 20ന് ഉച്ചയോടെ സഹോദരി അമ്മയെ കാണാൻ വരുകയും ഇതിലുള്ള വിരോധംമൂലം ബിജുവും അമ്മയും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയും ചെയ്തു.
തുടര്‍ന്ന് ഇയാൾ അമ്മയെ മർദിക്കുകയും നെഞ്ചിലും മുഖത്തും ചവിട്ടുകയുമായിരുന്നുവെന്നാണ് ബിജുവിന്‍റെ മൊഴി. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ സുദീപ്, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.