പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 11,07,975 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം ബാബുവിലാസത്തില്‍ താമസിക്കുന്ന കാർത്തികപ്പള്ളി മുതുകുളം പുളിയറ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പൊലീസിെൻറ പിടിയിലായത്.
പന്തളം തോന്നല്ലൂര്‍ പൂവണ്ണാതടത്തില്‍ വാടകക്ക് താമസിക്കുന്ന കുളനട കൈപ്പുഴ ശശിഭവനില്‍ മഹേഷ് കുമാറിെൻറ പരാതിയിലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോ ടെക് എന്ന വര്‍ക്ഷോപ് നടത്തുകയാണ് മഹേഷ്.
2020 ഏപ്രിലിലാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്കൂളില്‍ അധ്യാപികയാണെന്നാണ് പാര്‍വതി സ്വയം പരിചയപ്പെടുത്തിയത്. എസ്.എന്‍ പുരത്ത് സുനില്ലാലിെൻറ വീട്ടില്‍ പേയിങ് െഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ മഹേഷിന് വിവാഹ വാഗ്ദാനം നൽകി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിെച്ചന്നും അതിെൻറ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു.
വക്കീലിന് കൊടുക്കാനും മറ്റു െചലവുകള്ക്കുമുള്ള ആവശ്യം പറഞ്ഞാണ് പണം കൂടുതലും വാങ്ങിയെടുത്തത്. ചികിത്സയുടെ പേരിലും പണം വാങ്ങി. പാര്‍വതിയുടെ യാത്ര ആവശ്യത്തിന് ഇന്നോവ കാര്‍ വാടകക്ക് എടുത്തുനൽകിയതിന് 8000 രൂപയും മഹേഷിന് െചലവായി. സൗത്ത് ഇന്ത്യന്‍ ബാങ്കിെൻറ പത്തനംതിട്ട ശാഖയിലെ മഹേഷിെൻറ അക്കൗണ്ടിലൂടെയും ഗൂഗിൾ പേ വഴിയുമാണ് പണം കൈമാറിയത്.
വിവാഹത്തിെൻറ കാര്യം പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറിയതോടെ മഹേഷ് ഇവരുടെ വീട്ടില്‍ ചെന്നപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലായത്. തുടര്‍ന്ന് പന്തളം പൊലീസില്‍ പരാതി നൽകി. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. യുവതിയുടെ സമാന തട്ടിപ്പിൽ കൂടുതലാളുകൾ കുടുങ്ങിയിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാര്‍, എസ്.ഐ വിനോദ്കുമാര്‍ ടി.കെ, എസ്.സി.പി.ഒ സുശീല്‍കുമാര്‍.കെ, സി.പി.ഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിത സി.പി.ഒ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.