സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് കാലാവധി കഴിഞ്ഞ സിമന്‍റ് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് മടക്കി അയച്ചു

നിലമ്പൂര്‍: സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് കൊണ്ടുവന്നത് കാലാവധി കഴിഞ്ഞ സിമന്‍റ്. ചന്തക്കുന്ന് ഗവ. എല്‍.പി സ്‌കൂളിന്‍റെ കെട്ടിട നിര്‍മാണത്തിനാണ് 500 ചാക്ക് സിമന്‍റ് കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ലോറിയിൽനിന്ന് ചാക്കുകള്‍ ഇറക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് സിമന്‍റ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബർ വരെയാണ് സിമന്‍റിന്‍റെ കാലാവധി ചാക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ നാട്ടുകാരും രക്ഷിതാക്കളും സിമന്‍റ് ഇറക്കാൻ സമ്മതിക്കാതെ ലോറി തടഞ്ഞിട്ടു. പിന്നീട് കരാറുക്കാരനും നിലമ്പൂർ നഗരസഭ അധികൃതരും സിമന്‍റ് ഇറക്കേണ്ടതില്ലെന്ന് പറഞ്ഞു. ഇതോടെ സമിന്‍റ് ലോറി മടക്കി അയക്കുകയായിരുന്നു. പുതിയ സിമന്‍റ് എത്തിയ ശേഷമേ പണി നടത്തൂ എന്ന് കരാറുകാരന്‍ ഉറപ്പ് നൽകി.

Tags:    
News Summary - Expired cement for the construction of the school building was returned by the locals and parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.