ചെന്നൈ: സ്വകാര്യ ആശുപത്രിയിലെ ക്യു.ആർ കോഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ 52.24 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കാഷ്യറായ യുവതി പിടിയിൽ. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യു.ആർ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യു.ആർ കോഡ് കാണിച്ച് പണം തട്ടിയെന്ന കേസിൽ തിരുവാരൂർ സ്വദേശി എം.സൗമ്യ(24)യാണു പിടിയിലായത്.
ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യു.ആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു.
പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്പിറ്റൽ നടത്തുന്ന ഡോ.ബി.മൈഥിലി നൽകിയ പരാതിയിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മുതൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഒരു മാസത്തെ രേഖകൾ പരിശോധിച്ചപ്പോൾ ചില രോഗികളുടെ വിവരങ്ങൾ രജിസ്റ്ററിൽ ചേർത്തിട്ടില്ലെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2022 ഫെബ്രുവരി മുതൽ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.