79കാരനെ ഒരു മാസം മുഴുവൻ ഡിജിറ്റൽ അറസ്റ്റ് ചെയ്തു; തട്ടിയത് 81 ലക്ഷം രൂപ

ബംഗളൂരു: സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് 79കാരനെ ഒരു മാസം മുഴുവൻ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് സൈബർ തട്ടിപ്പ് സംഘം. 81.1 ലക്ഷം രൂപയാണ് സംഘം വയോധികനിൽനിന്ന് തട്ടിയെടുത്തു.

ബംഗളൂരുവിലെ തിലക് നഗറിലാണ് സംഭവം. സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് വിരമിച്ച വയോധികനാണ് ഭീമമായ തുക നഷ്ടമായത്. വീട്ടിലും ഹോട്ടലിലുമായാണ് സൈബർ തട്ടിപ്പ് സംഘം ഇദ്ദേഹത്തെ അറസ്റ്റിൽ വെച്ചത്.

മുംബൈയിലെ പന്ത്‌നഗർ പൊലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ മുംബൈയിലേക്ക് വിളിപ്പിക്കുമെന്നുമായിരുന്നു അറിയിപ്പ്. ഇരകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ അശ്ലീല സന്ദേശങ്ങൾ ആരോപിക്കുന്നത് പുതിയ തന്ത്രമാണെന്ന് കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

Tags:    
News Summary - 79-year-old Bengaluru man kept in digital arrest for a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.