തൃശൂർ: വ്യാജ സ്വർണം പണയംവെച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽനിന്ന് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ വ്യാജ സ്വർണം നിർമിച്ച കോതമംഗലം പറ്റക്കുടി പുത്തൻപുര വീട്ടിൽ പ്രദീപിനെ (വാവ -54) വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റ് ചെയ്തു.
ആലുവയിലെ താമസസ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. കേസിൽ തട്ടിപ്പ് നടത്തിയ ആലുവ ചീരംപറമ്പിൽ നിഷാദിനെ (40) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് സമാന രീതിയിലുള്ള കൂടുതൽ കേസുകളുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത സംഘത്തിൽ അസി. സബ് ഇൻസ്പെക്ടർ കെ.എ. തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.സി. അനൽകുമാർ, പി.ടി. റിക്സൺ, വി.ജി. ഷിനോജ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.