വ്യാജ വിസ റാക്കറ്റ്​: വിപുലമായ അന്വേഷണത്തിന്​ പൊലീസ്

നെ​ടു​മ്പാ​ശ്ശേ​രി: വ്യാ​ജ വി​സ ന​ൽ​കി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്ന് റൂ​റ​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഈ ​റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ പേ​രെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ച​ത്.

പാ​ർ​ട്ട് ടൈം ​ജോ​ലി​യും ബാ​ക്കി സ​മ​യം വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​ന​വും എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ല​രെ​യും ക​ട​ത്തു​ന്ന​ത്. ഇ​ര​ക​ളെ ക​ണ്ടെ​ത്താ​ൻ ​ ഏ​ജ​ന്‍റു​മാ​രു​മു​ണ്ട്. എ​മി​ഗ്രേ​ഷ​നു​മാ​യി ബ​ന്ധ​മു​ള്ള ആ​രെ​ങ്കി​ലും ഇ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷി​ക്കും.

ഇ​ര​ക​ളെ ക​ണ്ടെ​ത്താ​ൻ ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ പേ​ജി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ര​സ്യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. വി​മാ​ന ടി​ക്ക​റ്റി​നും പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കു​മെ​ന്ന പേ​രി​ൽ നി​ശ്ചി​ത തു​ക വാ​ങ്ങി ബാ​ക്കി തു​ക വി​ദേ​ശ​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം മ​തി​യെ​ന്നാ​ണ് പ​റ​യു​ക.

ഇ​വ​ർ പി​ടി​യി​ലാ​യ വാ​ർ​ത്ത വ​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. 

Tags:    
News Summary - Fake visa racket: Police for extensive investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.