അഷ്റഫ് വധക്കേസിൽ നാല് ആർ.എസ്.എസ്സുകാർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകനായിരുന്ന സി. അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു (36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34) എന്നിവരെയാണ് ശിക്ഷിച്ചത്. 

ഒന്നു മുതൽ നാലു വരെ പ്രതികളാണ് കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. 2011 മേയ് 21നാണ് അഷ്റഫിനെ പ്രതികൾ മാരകമായി ആക്രമിച്ചത്. മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–സുബേദാർ റോഡിൽ വെച്ച് മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അഷ്റഫ് മരിക്കുകയായിരുന്നു. രാഷ്ട്രീയ വിരോധം തീർക്കാൻ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ എം.ആർ. ശ്രീജിത്ത്, ടി. ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. രണ്ടുപേർ വിചാരണക്ക് മുമ്പ് മരിച്ചിരുന്നു.

Tags:    
News Summary - Four RSS members get life imprisonment in Ashraf murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.