കരുമാല്ലൂർ: തട്ടാംപടിയിലെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസ് എസ്.ഐ കവിരാജിെൻറ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി കവർച്ച നടന്ന വീട് സന്ദർശിച്ചു.
തട്ടാംപടി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന മേനാച്ചേരി എം.സി. വർഗീസിെൻറ വീട്ടിലാണ് വ്യാഴാഴ്ച വൻ കവർച്ച നടന്നത്. ആദ്യം 20 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പൊലീസിന് വിവരം ലഭിച്ചത്.
വൈകീട്ടോടെ 10 പവൻ അലമാരയുടെ അടിയിൽനിന്ന് കണ്ടെത്തി. മറ്റൊരു അലമാരയിൽ സൂക്ഷിച്ച 1,08,000 രൂപയും നഷ്ടപ്പെട്ടതായി കാണിച്ച് വീട്ടുടമ പൊലീസിൽ പരാതിനൽകി. ഒമ്പത് പവൻ വരുന്ന ഒരു ബ്രേസ്ലറ്റ്, ഒരുപവൻ സ്വർണനാണയവുമാണ് അലമാരയുടെ അടിയിൽനിന്ന് കണ്ടെത്തിയത്. വൃക്കരോഗ ബാധിതനായ വർഗീസ് വ്യാഴാഴ്ച പുലർച്ച 4.20ന് ഭാര്യ മേരിയുമൊന്നിച്ചാണ് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് പോയത്.
രാവിലെ 11ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. രണ്ടുപേരും ആശുപത്രിയിലേക്കുപോയ ഉടൻതന്നെ മോഷ്ടാക്കൾ അകത്തുകയറി കവർച്ച നടത്തിയതായാണ് പൊലീസ് പറയുന്നത്. അര മണിക്കൂറിൽ കൃത്യം നിർവഹിച്ച് അടുക്കളഭാഗം വഴി തന്നെ മോഷ്ടാവ് കടന്നതായാണ് സൂചന. സംശയാസ്പദ നിലയിൽ കഴിഞ്ഞദിവസം രണ്ടുപേരെ കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് സൂചന നൽകിയിട്ടുണ്ട്. ആറുപവെൻറ മാല ഒരുപവൻ വരുന്ന മാല രണ്ട് പവെൻറ ഒരു വള ഒരുപവെൻറ അരഞ്ഞാണം എന്നിവയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.