കഴക്കൂട്ടം: ഹോട്ടലിൽ ആക്രമണം നടത്തി ജീവനക്കാരനെ വെട്ടിപ്പയ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം സ്വദേശികളായ വിജീഷ് (സാത്തി-37), സഹോദരൻ വിനീഷ് (കിട്ടു-35) എന്നിവരെയാണ് അന്വേഷണസംഘം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിൽ കടന്നുവന്നതും തുടർന്ന് അവിടെ നടന്ന സംഭവങ്ങളും പ്രതികൾ പൊലീസിന് മുന്നിൽ വിവരിച്ചു. കഴക്കൂട്ടം കഫേ കൽപ്പാത്തി ഹോട്ടലിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സഹോദരന്മാരായ ഗുണ്ടകൾ ഇവിടെ ആക്രമണം നടത്തിയത്. ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീക്ക് റഹ്മാനാ(23)ണ് വെട്ടേറ്റത്. കൈപ്പത്തിയിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
വിജീഷ്, സഹോദരൻ വിനീഷ് എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതികളാണ്. ഒരാഴ്ച മുമ്പ് മദ്യപിച്ച് ഹോട്ടലിൽ എത്തിയ വിനീഷ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. ഇതു നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. ഇതിന്റെ വിരോധത്തിലാണ് ബുധനാഴ്ച രാത്രിയോടെ സഹോദരൻ വിജീഷുമായി ഹോട്ടലിൽ എത്തിയത്. വെട്ടുകത്തി, വടിവാൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.