പ്രതീകാത്മക ചിത്രം

കരിപ്പൂരിൽ അരക്കോടിയുടെ സ്വർണം പിടിച്ചു; കാരിയർക്ക് വാഗ്ദാനം ചെയ്തത് 50,000

കരിപ്പൂർ: കാലിക്കറ്റ്​ വിമാനത്താവളത്തിൽ 50.52 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ്​ പ്രിവന്‍റിവ്​ വിഭാഗം പിടികൂടി. കോഴിക്കോട്​ പുത്തൂർ സ്വദേശി ഇരട്ടകുളങ്ങര ജാസിറിൽനിന്നാണ്​ 1082 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്​.

ബുധനാഴ്ച രാവിലെ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ്​ ഇയാൾ കരിപ്പൂരിലെത്തിയത്​. മിശ്രിതത്തിൽനിന്ന് 992.57 ഗ്രാം സ്വർണമാണ്​ വേർതിരിച്ചെടുത്തത്​.

50,000 രൂപയാണ്​ സ്വർണകടത്ത്​ സംഘം വാഗ്​ദാനം ചെയ്തതെന്ന്​ ഇയാൾ കസ്റ്റംസിന്​ മൊഴി നൽകി. അസി. കമീഷണർ സിനോയി കെ. മാത്യു, സൂപ്രണ്ട്​ എം. പ്രകാശ്​, ഇൻസ്​പെക്ടർ കപിൽദേവ്​ സുരീറ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.


Tags:    
News Summary - Half a crore worth of gold seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.