വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം: സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങിയ പ്രതികളെ പിടികൂടി.

സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍ അതിക്രമിച്ചു കയറി 10 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങിയ പ്രതികളെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്ന് സാഹസികമായി പിടികൂടി ബത്തേരി പോലീസ്. പാലക്കാട്, ആലത്തൂര്‍, സുബൈര്‍ മന്‍സിലില്‍ സുലൈമാന്‍ എന്ന ഷാജഹാന്‍(60), കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ മുഹമ്മദ് നിസാര്‍(31) എന്നിവരെയാണ് ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

04.06.2023 തീയതി കുപ്പാടിയിലാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ് ഐ. ശശികുമാർ,സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ടോണി, രജീഷ്, അജിത്ത്,സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Home invasion and theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.