സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: ഭർത്താവിെൻറ മാനസിക ചികിത്സക്കെന്ന വ്യാജേന കുറിപ്പടി കാണിച്ച് ഗുളികകൾ ആവശ്യപ്പെട്ടാണ് ഒക്ടോബർ 30ന് ഉച്ചക്ക് ലിൻസി നഗരത്തിലെ ഒരു മെഡിക്കൽ സ്റ്റോറിൽ എത്തിയത്. നാല് മാസത്തേക്കുള്ള മരുന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റോക്കില്ലെന്ന് കടയുടമ പറഞ്ഞു.മരുന്ന് എത്തിയാൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലിൻസി ഫോൺ നമ്പർ നൽകി. പിന്നീട് കടയുടമയുമായി ചാറ്റിങ് തുടർന്നു. നവംബർ ഒന്നിന് 120 ഗുളിക എടുത്തുെവച്ചതായി കടയുടമ അറിയിച്ചതനുസരിച്ച് പ്രതികൾ മൂവരും എത്തി.
കൂടുതൽ ഗുളിക ആവശ്യപ്പെട്ട് കടയിൽ അതിക്രമിച്ചു കടന്ന് ഷട്ടർ താഴ്ത്തിയശേഷം 50,000 രൂപ ആവശ്യപ്പെട്ടു.പണം നൽകില്ലെന്നുപറഞ്ഞ കടയുടമയെ മർദിച്ചു. കടയിലുണ്ടായിരുന്ന ബേബി പൗഡർ, ബേബി ക്രീം തുടങ്ങിയ സാധനങ്ങൾ അപഹരിച്ചു. ഇത് തടയാൻ ശ്രമിച്ച ഉടമയെ ഇരുമ്പുവടികൊണ്ട് അടിക്കാൻ ശ്രമിച്ചു.കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഷഫീഖ് കടയുടമ ഓടിച്ച ബൈക്കിനു പിന്നിൽ ഇരുന്ന് നഗരത്തിലെ മരുന്ന് മൊത്തവിതരണ കമ്പനിയിൽ എത്തി.അവിടെ കമ്പ്യൂട്ടർ കേടായതിനാൽ മരുന്ന് കിട്ടിയില്ല. തുടർന്ന് മറ്റൊരു മൊത്തവ്യാപാര കേന്ദ്രത്തിലെത്തിയ ഉടമ 500 ഗുളിക വാങ്ങി നൽകി. ഗുളിക ഇനിയും ആവശ്യമുണ്ടെന്നും വിവരം പൊലീസിൽ അറിയിച്ചാൽ കട കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി സംഘം മടങ്ങി. എട്ടിന് വൈകീട്ട് മൂവരും വീണ്ടും കടയിൽ എത്തിയെങ്കിലും ഉടമ ഇല്ലായിരുന്നു. ഫോണിൽ വിളിച്ച് ഉടൻ കടയിൽ വന്നില്ലെങ്കിൽ ചാറ്റിങ് വിവരങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഉടമ വിവരം പൊലീസിൽ അറിയിച്ചതോടെ ഇവർ സഞ്ചരിച്ച കാർ ഉൾപ്പെടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിപ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.