കാലടി: മധ്യവയസ്കനെ ഹണി ട്രാപ്പില്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. അയ്യമ്പുഴ കൂട്ടാല വീട്ടില്‍ നിഖിലിനെയാണ് (25) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്കനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. ഇയാളെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
കാപ്പ കഴിഞ്ഞ് അടുത്തകാലത്താണ് നിഖില്‍ പുറത്തിറങ്ങിയത്. ഇന്‍സ്പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ ഡേവിസ്, സതീഷ്, എ.എസ്.ഐ അബ്ദുൽ സത്താര്‍, എസ്.സി.പി.ഒമാരായ അനില്‍കുമാര്‍, ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.