താനൂർ: മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ് ടാവ് അറസ് റ്റിൽ. താനൂർ ഒട്ടുംപുറം സ്വദേശി കാക്ക ഷാജി (46) യെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ, ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും ജനവാതിൽ വഴി മോഷണം നടത്തിയ കുറ്റത്തിന് ഈ വർഷം ഷാജിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിന് ശേഷം ജയിലിൽ നിന്നിറങ്ങി മൂന്ന് മാസം തികയുന്നതിന് മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, താനൂർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിർദേശ പ്രകാരം താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ പ്രതിയെ പിടികൂടാനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ് സബ് ഇൻസ്പെക്ടർ എൻ. ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സലേഷ്, സബദ്ദീൻ ആൽബിൻ, ഷിബിൻ എന്നിവരടങ്ങിയ സഘം ഇയാളെ പിടികൂടിയത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ, കുന്നംകുളം, ചങ്ങരംകുളം എന്നീ സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെയും കുട്ടിയുടെയും ആഭരണങ്ങൾ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.