യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; ഒരാൾകൂടി അറസ്റ്റിൽ

പ​ന്ത​ളം: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വം ആ​സൂ​ത്ര​ണം ചെ​യ്ത പ​ന്ത​ളം തെ​ക്കേ​ക്ക​ര, കീ​രു​കു​ഴി ശ​ര​ത് ഭ​വ​നി​ൽ ശ​ര​ത്തി​​നെ (34) പ​ന്ത​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ത​ട്ട ഒ​രി​പ്പു​റ​ത്ത് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ള്ളി​ക്കോ​ട് തൃ​ക്കോ​വി​ൽ തൃ​പ്പാ​റ തെ​ക്കേ തു​ണ്ടു​പ​റ​മ്പി​ൽ ന​ന്ദ​കു​മാ​റി‍െൻറ മ​ക​ൻ നി​ബി​ൻ കു​മാ​റി​നെ (26) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​റ​സ്റ്റ്.

ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ർ പ​റ​ക്കോ​ട് ഇ​ജാ​സ് മ​ൻ​സി​ൽ ഇ​ജാ​സ് (23), പ​ന്ത​ളം പ​ട്ടു​ക്കോ​ട്ടു​ക്ക​ൽ സ​ദ​നം വീ​ട്ടി​ൽ വി​ഷ്ണു (27), പ​ട്ടു​ക്കോ​ട്ടു​ക്ക​ൽ പ്രി​ജി​ത് ഭ​വ​നി​ൽ പ്രി​ജി​ത് (27), ശാ​ലി​നി ഭ​വ​നി​ൽ ഷാ​ജി എ​ന്ന നി​ഥി​ൻ (27) എ​ന്നി​വ​രാ​ണ് ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ഉ​ള്ള​ത്.

Tags:    
News Summary - Incident in which a young man was mutilated; Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.