സ​തീ​ശ​ൻ

വ​ട്ടി​പ്പ​ലി​ശ ഇ​ട​പാ​ട്​: ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ

കു​റ്റ്യാ​ടി: വ​ട്ടി​പ്പ​ലി​ശ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​റ്റ്യാ​ടി പൊ​ലീ​സ്​ ഒ​രാ​ളെ കൂ​ടി ​ അ​റ​സ്റ്റ്​ ചെ​യ്തു. നി​ട്ടൂ​ർ കു​ഞ്ഞ​പ്പ​കു​രു​ക്ക​ണ്ണം​ക​ണ്ടി സ​തീ​ശ​നെ​യാ​ണ്​ കേ​ര​ള മ​ണി ലെ​ൻ​ഡേ​ഴ്​​സ്​ ആ​ക്ട്​ പ്ര​കാ​രം (63) എ​സ്.​ഐ പി.​സി.​ജ​യ​ൻ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് ഈ​ടാ​യി വാ​ങ്ങി​വെ​ച്ച 51 ചെ​ക്കു​ക​ൾ, അ​ത്ര​യും മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ,റ​വ​ന്യൂ സ്​​റ്റാ​മ്പ്​ പ​തി​ച്ച പേ​പ്പ​റു​ക​ൾ,വാ​ഹ​ന ആ​ർ.​സി എ​ന്നി​വ​യും ല​ഭി​ച്ചു. ല​ക്ഷം രൂ​പ​ക്ക്​ മാ​സം പ​തി​നാ​യി​രം രൂ​പ നി​ര​ക്കി​ലാ​ണ്​ പ​ലി​ശ ഈ​ടാ​ക്കി​യി​രു​ന്ന​ത്. പ​ലി​ശ മു​ട​ങ്ങി​യാ​ൽ ചെ​ക്കു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​ട​പാ​ടു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്നും പ​റ​ഞ്ഞു. ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഏ​താ​നും പേ​ർ പ​രാ​തി​യു​മാ​യി എ​ത്തി. അ​വ​രെ കേ​സി​ലെ സാ​ക്ഷി​ക​ളാ​ക്കി​യി​ട്ടു​ണ്ട്. നാ​ദാ​പു​രം ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ൾ​ക്ക്​ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ജാ​മ്യം ല​ഭി​ച്ച​താ​യും പ​റ​ഞ്ഞു. ഒ​രാ​ഴ്ച മു​മ്പ്​ ഇ​തേ കേ​സി​ൽ കൈ​വേ​ലി സ്വ​ദേ​ശി ലി​നി​ലി​നെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. 

Tags:    
News Summary - Interest fraud: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.