തൃശ്ശൂര്‍: ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന ആരോപണം തള്ളി ജയില്‍ അധികൃതര്‍. കൊടിസുനിയാണ് ജയിലിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും ജയിലില്‍ തടവുകാര്‍ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊടിസുനിക്ക് പരിക്കേറ്റതെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ കൊടിസുനിയെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണില്‍ മുളകുപൊടിയുമായി ഞായറാഴ്ച രാത്രിയാണ് കൊടിസുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് ജയിലിലെ അടുക്കളയില്‍ കൊടിസുനിയും മറ്റുതടവുകാരുമായുള്ള സംഘര്‍ഷത്തിനിടെയാണ് കണ്ണില്‍ മുളകുപൊടി പോയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, കൊടിസുനിയെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.