ചെ​ട്ടി​യാം​പാ​റ​യി​ൽ​നി​ന്നും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും 

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 265 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

നി​ല​മ്പൂ​ർ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 265 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് നി​ല​മ്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സും ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​വ ക​ണ്ടെ​ടു​ത്ത​ത്.

മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ലും കു​ട​ങ്ങ​ളി​ലും സൂ​ക്ഷി​ച്ച വ്യാ​ജ​വാ​റ്റി​ന് പാ​ക​പ്പെ​ടു​ത്തി​യ 265 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കു​റ്റ​മു​ത​ലു​ക​ൾ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി നി​ല​മ്പൂ​ർ റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കൈ​മാ​റി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ.​പി. സു​രേ​ഷ് ബാ​ബു, പി.​കെ. പ്ര​ശാ​ന്ത്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ ജി. ​അ​ഭി​ലാ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​രാ​കേ​ഷ് ച​ന്ദ്ര​ൻ, സ​ബി​ൻ ദാ​സ്, സി. ​ദി​നേ​ശ്, എം. ​ജം​ഷീ​ദ്, എം. ​രാ​കേ​ഷ്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡ്രൈ​വ​ർ പി. ​പ്ര​ദീ​പ് കു​മാ​ർ, എം. ​മ​ഹ​മൂ​ദ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന ശേ​ഷം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് നി​ല​മ്പൂ​ർ താ​ലൂ​ക്കി​ൽ 162 റെ​യ്ഡു​ക​ൾ ന​ട​ത്തി. 9359 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​കാ​രം 24 കേ​സു​ക​ളും മ​യ​ക്കു​മ​രു​ന്ന് നി​യ​മ​പ്ര​കാ​രം ഒ​മ്പ​ത് കേ​സു​ക​ളും കോ​ട്പ നി​യ​മ പ്ര​കാ​രം 93 കേ​സു​ക​ളും ക​ണ്ടെ​ടു​ത്തു. 13 ക​ള്ളു​ഷാ​പ്പു​ക​ളി​ൽ​നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. 

Tags:    
News Summary - 265 liter wash catch-by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.