ചെന്നൈ: അർബുദരോഗിയായ അമ്മക്ക് ചികിത്സ വൈകിച്ചുവെന്നാരോപിച്ച് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ കുത്തിപ്പരിക്കേൽപിച്ച് 26 കാരൻ. ഡ്യൂട്ടിക്കിടെയാണ് ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജിക്ക് കുത്തേറ്റത്.
നെഞ്ചിന്റെ ഭാഗത്ത് കുത്തേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിലാണെങ്കിലും ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഹൃദ്രോഗി കൂടിയാണ് ഡോക്ടർ. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷ് എന്ന യുവാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ചാണ് വിഘ്നേഷ് ഡോക്ടറെ കുത്തിയതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.