പത്തനംതിട്ട: കളമശ്ശേരി ബോംബ് സ്ഫോടനത്തെതുടർന്ന് ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പാണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞ് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ അവർ ബോംബ് പൊട്ടിച്ചെന്നും ഒരാൾ മരിച്ചു, നൂറുകണക്കിനാളുകൾക്ക് പരിക്കറ്റു എന്നുമായിരുന്നു ഫേസ്ബുക്ക് സന്ദേശത്തിന്റെ ഉള്ളടക്കം.
സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും സംഘടനയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. സംഘടനയുടെ ഭാരവാഹി ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി വി. അജിത്തിന് നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.