മഹാരാഷ്ട്രയിൽ 1.42 ലക്ഷം രൂപയുടെ കഫ് സിറപ്പുമായി നാലുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ 1.42 ലക്ഷം രൂപയുടെ കഫ് സിറപ്പുമായി നാല് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ദപ്ചാരി ചെക്ക് പോസ്റ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി പെട്ടികളുമായി ഒരു ടെംബോ വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ വണ്ടി പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

1.42 ലക്ഷം രൂപ വിലമതിക്കുന്ന കഫ് സിറപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി നൽകാൻ സാധിക്കാത്തതിനെ തുടർന്ന് വണ്ടിയിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തെന്ന് പാൽഘറിലെ തലസരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അജയ് വാസവെ പറഞ്ഞു. ഇവർക്കെതിരെ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Maharashtra: 4 held with cough syrup worth Rs 1.42 lakh in Palghar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.