തന്നെയും കാമുകിയെയും ശകാരിച്ചു; വനിത ഡോക്ടറെ കത്രിക കൊണ്ട് കുത്തി ആശുപത്രി ജീവനക്കാരൻ

'തന്നെയും കാമുകിയെയും ശകാരിച്ചു'; വനിത ഡോക്ടറെ കത്രിക കൊണ്ട് കുത്തി ആശുപത്രി ജീവനക്കാരൻ

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ കാമുകിയെയും തന്നെയും ശകാരിച്ചതിന് വനിത ഡോക്ടറെ കത്രിക കൊണ്ട് കുത്തി ആശുപത്രി ജീവനക്കാരൻ. ഗംഗാപൂർ റോഡ് ഏരിയയിലെ നിംസ് ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

ആശുപത്രിയിലെ വാർഡ് അറ്റന്‍ററായി ജോലി ചെയ്യുന്ന യുവാവിനെയും കാമുകിയെയും ഡോക്ടർ സൊണാൽ ദരാഡെ ശകാരിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് ഡോക്ടറെ കത്രിക കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൊണാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഡോക്ടർ ഇപ്പോൾ അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.

പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഇയാളെ കസ്റ്റ്ഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. ഡോക്ടറുടെ നില മെച്ചപ്പെട്ട ശേഷം അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Maharashtra Doctor Scolds Ward Boy, Girlfriend. He Attacks Her With Scissors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.