താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിക്കുകയായിരുന്ന ദമ്പതികളും മകനും ജയിൽ മോചിതരായി. 2017 ജനുവരിയിലാണ് യാഗസ്വാമി പിരാലയുടെ ഭാര്യയായിരുന്ന ലക്ഷ്മി ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടിലെ പീഡനങ്ങൾക്കൊടുവിലായിരുന്നു ആത്മഹത്യ. പെൺകുഞ്ഞിനെ പ്രസവിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ലക്ഷ്മിയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ പറഞ്ഞു. യുവതിയുടെ ഭർതൃമാതാവും പിതാവുമായ മസ്താൻ നരസിംഹയെയും മംഗളാമ്മയെയും ഭർത്താവിനെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ശിക്ഷിച്ചത്.
അതെസമയം ഇവർക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് സെഷൻസ് ജഡ്ജി രചന ആർ തെഹ്റ മൂവരെയും കുറ്റവിമുക്തരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.