'നാളെ ഫീസ് കൊണ്ടുവരാൻ ഞങ്ങൾ മറക്കില്ല' ;ഫീസടക്കാത്തതിന് വിദ്യാർഥികൾക്ക് ഇംപോസിഷൻ നൽകിയ അധ്യാപികക്ക് സസ്​പെൻഷൻ

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഫീസടക്കാത്തതിന് വിദ്യാർഥികളെ ശിക്ഷിച്ച അധ്യാപികക്ക് സസ്​പെൻഷൻ. താനെയിലെ സ്വകാര്യ സ്കൂളിലെ ആറാംക്ലാസ് അധ്യാപികക്കാണ് സസ്​പെൻഷൻ ലഭിച്ചത്. ഫീസ് കൊണ്ടുവരാത്തതിനെ തുടർന്ന് വിദ്യാർഥികളോട് അവരുടെ നോട്ട്ബുക്കിൽ 30 തവണ 'നാളെ ഞാൻ ഫീസ് കൊണ്ടുവരാൻ മറക്കില്ല' എന്ന് എഴുതാൻ ആവശ്യപ്പെടുകയായിരുന്നു.

അധ്യാപികയുടെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് താനെ മുനിസിപ്പൽ കോർപറേഷൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ ഓഫിസറോട് സ്കൂളിലെത്തി സംഭവത്തിൽ അന്വേഷണം നടത്താനായിരുന്നു ആവശ്യം.

സംഭവം സത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് അധ്യാപികയെ സസ്​പെൻഡ് ചെയ്യുകയായിരുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള ശിക്ഷകൾ ആവർത്തിക്കരുതെന്ന് സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളിൽ ഇത്തരത്തിൽ സമ്മർദ്ദമുണ്ടാക്കുന്നത് തെറ്റാണെന്നാണ് വിദ്യാഭ്യാസ ഓഫിസറുടെ നിർദേശം.

Tags:    
News Summary - Maharashtra teacher suspended for punishing students for not paying fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.