വിതുര: വീടിനോട് ചേർന്ന പുരയിടത്തിൽ പന്നി ശല്യം ഒഴിവാക്കാൻ കെട്ടിയ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബാലരാമപുരം മാരായമുട്ടം സ്വദേശി ശെൽവരാജൻ മരിച്ച സംഭവത്തിൽ വിതുര മേമല സ്വദേശി കുര്യൻ എന്ന സണ്ണി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കുര്യൻ വാടകക്ക് താമസിക്കുകയാണ്.
പുരയിടത്തിൽ പന്നിശല്യം രൂക്ഷമായതിനാൽ കമ്പിവേലിയിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതിൽ തട്ടിയാണ് കർഷകനും ലോട്ടറി ടിക്കറ്റ് വിൽപനക്കാരനുമായ ശെൽവരാജൻ മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് മരണം വൈദ്യുതാഘാതത്താലാണെന്ന് തെളിഞ്ഞത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്.
മാരായമുട്ടം സ്വദേശിയായ ശെൽവരാജൻ വിതുരയിൽ എന്തിന് വന്നുവെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. രണ്ടു ദിവസം മുമ്പ് ലോട്ടറി എടുക്കാനെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽനിന്ന് പുറപ്പെട്ടത്. കാണാതായതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് മരിച്ചത് ശെൽവരാജാണെന്ന് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. സംഭവത്തിലെ ദുരൂഹത അകറ്റാൻ സമീപവാസികളെ ചോദ്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.