കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതിയെ കടവന്ത്ര പൊലീസ് പിടികൂടി. മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള വീട്ടിൽ അനിൽകുമാറാണ് (49) പിടിയിലായത്.കടവന്ത്ര, കർഷക റോഡിൽ പ്രവർത്തിക്കുന്ന ഒഡീലിയ ഇന്റർനാഷനൽ സർവിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ പ്രതി വിദേശത്തേക്ക് വർക് പെർമിറ്റും വിസയും വാഗ്ദാനം ചെയ്ത് നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടുകയായിരുന്നു.
പണംകൊടുത്ത് ജോലി ലഭിക്കാതായതോടെ സ്ഥാപനത്തിലെത്തിയ പരാതിക്കാർക്ക് വ്യാജ വർക് പെർമിറ്റുകൾ നൽകി കബളിപ്പിക്കുകയും ചെയ്തു.നിലവിൽ പ്രതിക്കെതിരെ ആറോളം കേസുകൾ കടവന്ത്ര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ മനുരാജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനിൽകുമാർ, എ.എസ്.ഐ സനീഷ്, സി.പി.ഒമാരായ രതീഷ്, ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.