തലയോലപ്പറമ്പ്: ആളുകളെ കബളിപ്പിച്ച് വാഹനവും പണവും തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാർ ക്രിസ്റ്റഫർ ഭവൻ വീട്ടിൽ ഷാജിയെയാണ് (61) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് സ്വദേശിയിൽനിന്ന് ആശുപത്രിയിൽ പോകാൻ കാർ വേണമെന്ന് ആവശ്യപ്പെട്ട് വാങ്ങുകയും തിരികെ നൽകാതെ ഒരുവർഷമായി കബളിപ്പിച്ച് നടക്കുകയുമായിരുന്നു.
ഇതുകൂടാതെ മുമ്പ് മാന്നാറിലുള്ള വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ തുകയായ 20 ലക്ഷം രൂപ മറ്റൊരു വസ്തു വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ച് തട്ടിയെടുത്ത കേസും ഇയാള്‍ക്കെതിരെയുണ്ട്. തലയോലപ്പറമ്പ് പള്ളിക്കവല ഭാഗത്ത് സുവിശേഷ പ്രവർത്തനം നടത്തിവരുന്ന കാലയളവിലാണ് ഇയാള്‍ വിശ്വാസികളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിവന്നിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.