ജോ​ൺ മാ​നു​വ​ൽ

മുൻഭാര്യയെ കത്രികകൊണ്ട്​ കുത്താൻ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ

ആ​ല​പ്പു​ഴ: മു​ൻ​ഭാ​ര്യ​യെ ക​ത്രി​ക​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ വാ​ർ​ഡ്​ തി​രു​വ​മ്പാ​ടി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​ൺ മാ​നു​വ​ലി​നെ​യാ​ണ്​ (41) സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ ആ​ല​പ്പു​ഴ​ റെ​യി​ൽ​വേ സ്​​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ ത​പാ​ൽ സൂ​പ്ര​ണ്ട്​ ഓ​ഫി​സി​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ജോ​ലി​ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ 32കാ​രി​യാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്.

പാ​ത​യോ​ര​ത്ത്​ പ​തി​യി​രു​ന്ന ഇ​യാ​ൾ യു​വ​തി​യെ ഓ​ടി​ച്ചി​ട്ട്​ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച്​ കു​ത്താ​ൻ​ശ്ര​മി​ച്ചു.

ഓ​ട്ട​ത്തി​നി​ടെ വീ​ണ ഇ​യാ​ളെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഇ​യാ​ളു​ടെ കൈ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടു​വ​ർ​ഷം​മു​മ്പ്​ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നി​ട്ടും ​ ശ​ല്യം​ചെ​യ്യു​ക​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി ഒ​രു​മാ​സം മു​മ്പ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ​കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ​ക​ത്രി​ക​യു​മാ​യി ഇ​യാ​ൾ എ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - man who tried to stab his ex-wife with scissors was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.