മട്ടാഞ്ചേരി: കുടുംബ ഗ്രൂപ്പുകൾ അറിയാതെ കുടുംബശ്രീയുടെ പേരിൽ വൻ തട്ടിപ്പ്. പശ്ചിമകൊച്ചി മേഖലയിലെ ചില ഡിവിഷനിലാണ് കൗൺസിലർ, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ഒപ്പും സീലും ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുന്നത്.
ഗ്രൂപ് അംഗങ്ങൾ നിലവിൽ വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിനുപിറകെ ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ച് മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം തരപ്പെടുത്തുകയാണ് ചെയ്യുന്നത്. വിവിധ ഡിവിഷനിൽ ഇത്തരം തട്ടിപ്പുകൾ നടന്നതായാണ് വിവരം. ബാങ്കിൽ സമർപ്പിച്ച രേഖകളിൽ സംശയം തോന്നിയ ജീവനക്കാരാണ് ആദ്യം തട്ടിപ്പിന്റെ സൂചന നൽകിയത്.
തട്ടിപ്പ് സംബന്ധിച്ച് രണ്ട് കൗൺസിലർമാരും സി.ഡി.എസ് ചെയർപേഴ്സനും കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കമീഷണർ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർക്ക് അന്വേഷണച്ചുമതല കൈമാറി. പള്ളുരുത്തി സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.