തൃശൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പീച്ചി വടക്കുംപാടം സ്വദേശി അയ്യപ്പനെ (കുട്ടി അയ്യപ്പൻ) ആണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. കളിച്ചു കൊണ്ടിരുന്ന ബാലികക്ക് നേരെയാണ് കുറ്റകൃത്യം ഉണ്ടായത്.
പീച്ചി ഇൻസ്പെക്ടറായ എസ്. ഷുക്കൂർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ആണ് വിധി പറഞ്ഞത്. പിഴയടക്കാത്ത പക്ഷം മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക ക്രിമിനൽ നടപടി നിയമപ്രകാരം അതിജീവിതക്ക് നൽകാനും വിധിയില്‍ പരാമര്‍ശമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.