ര​തീ​ഷ്

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

വൈ​പ്പി​ൻ: മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കു​ഴു​പ്പി​ള്ളി കോ​ൺ​വ​ൻ​റ് ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​തീ​ഷി (ഭാ​മ ര​തീ​ഷ് - 43) നെ​യാ​ണ് മു​ന​മ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17ന് ​ഉ​ച്ച​ക്കു​ശേ​ഷം കോ​ൺ​വ​ൻ​റ് റോ​ഡ് സൈ​ഡി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്ക​വേ സ്കൂ​ട്ട​റി​ൽ എ​ത്തി​യ പ്ര​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് സ​ജീ​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ. നെ​ഞ്ചി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ജീ​വ​ൻ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി​വൈ.​എ​സ്. പി ​എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. യേ​ശു​ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​കെ. ശ​ശി​കു​മാ​ർ, ടി.​എ​സ്. സ​നീ​ഷ്, എം.​അ​നീ​ഷ്, എ.​എ​സ്.​ഐ കെ.​എ​സ്. സ​രീ​ഷ്, സി.​പി.​ഒ വി.​എം. ദേ​വ​ഷൈ​ൻ, വി.​എ​സ്. ലെ​നീ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - murder attempt; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.