തലശ്ശേരി: കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ശൗചാലയത്തിന് സമീപം യുവാവിനെ തോർത്തിൽ കരിക്ക് കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 1, 20,000 രൂപ പിഴയും. പ്രതി ചേലോറ മുണ്ടയാട് കോഴിഫാമിന് സമീപം പനക്കട ഹൗസിൽ പി. ഹരിഹരനെയാണ് (51) ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. പ്രതി കുറ്റം ചെയ്തതായി ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമം 302 പ്രകാരവും പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാൽ സംഖ്യയിൽനിന്ന് 10,000 രൂപ പരിക്കുപറ്റിയ വിനോദ് കുമാറിന് നൽകണം. ശേഷിച്ച 1,10,000 രൂപ കൊല്ലപ്പെട്ട സുനിൽ കുമാറിന്റെ കുടുംബത്തിന് നൽകണം.
കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തിരുവനന്തപുരം വെട്ടുവിള കുടവൂർ പി.എസ് ഭവനിൽ സുനിൽ കുമാറിനെയാണ് (35) കൊലപ്പെടുത്തിയത്. 2017 ജനുവരി 24ന് രാത്രി 12നാണ് കേസിനാധാരമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.