ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടനേതാവടക്കം രണ്ടുപേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ പൊന്തനാൽപറമ്പ് തൈമഠത്തിൽ വീട്ടിൽ ഷാനവാസ് (സാത്താൻ ഷാനു -32), അരുവിത്തുറ കാട്ടാമല വീട്ടിൽ കെ.ഇ. അമീൻ (34 )എന്നിവരെയുമാണ് അറസ്റ്റ് ചെയ്ത്.
കഴിഞ്ഞദിവസം രാത്രി 9.30ഓടെ തീക്കോയി മ്ലാക്കുഴി ഭാഗത്തുവെച്ച് ചേലപ്പാലത്ത് വീട്ടിൽ അർഷ് എന്നയാളെയാണ് ഇവർ ആക്രമിച്ചത്. ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഗുരുതരമായി പരിക്കേൽപിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു.
അർഷിതിന്‍റെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. മുമ്പും നിരവധി കേസിൽ പ്രതിയായ ഇവർ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ ആന്‍റി-സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, സബ് ഇൻസ്പെക്ടർമാരായ വിഷ്ണു വി.വി, സുജിലേഷ്, വർഗീസ് കുരുവിള, സീനിയർ സി.പി.ഒമാരായ ജോബി ജോസഫ്, കെ.സി. അനീഷ്, ജിനു ജി. നാഥ്, അനീഷ് ബാലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.