സംവിധായിക നയന സൂര്യെൻറ മരണത്തില്‍ പൊലീസിനെതിരെ വിമർശനമുയരുകയാണ്. മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാരോപിച്ച് നയനയുടെ സഹോദരന്‍ മധു രംഗത്തെത്തി. ദുരൂഹതയില്ലെന്നും മാരകമായ രോഗാവസ്ഥയാണെന്നും പൊലീസ് പറഞ്ഞെന്നും കഴുത്തിലെ പാടുകള്‍ നയനയുടെ നഖം കൊണ്ടതാണെന്ന് കള്ളം പറഞ്ഞതായി മധു പറഞ്ഞു. നയന ആത്മഹത്യ ചെയ്യില്ലെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് മധു വ്യക്തമാക്കി.
നയന മരിക്കുന്നതിനു തലേന്നു വരെ രണ്ടാഴ്ചയായി കൂടെ താമസിച്ച കൂട്ടുകാരിയിൽ നിന്നടക്കം പൊലീസ് വിവരങ്ങൾ തേടിയില്ലെന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ വൈ.എച്ച്. നാഗരാജുവിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അടുപ്പമുള്ള 5 പേരുടെ ഫോൺവിവരം ശേഖരിച്ചതല്ലാതെ തുടർ അന്വേഷണം നടന്നില്ല.
ഇത്തരം വീഴ്ചകൾ സാധാരണ കേസുകളിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്ന റിപ്പോർട്ടാണ് കമ്മിഷണറുടേത്. ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ആദ്യമേയെത്തി അതനുസരിച്ച് കേസ് തീർത്തതായാണ് വിമർശം. പുതിയ സാഹചര്യത്തിൽ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.