പിടിയിലായ പ്രതികൾ

മാ​ല കവർച്ചാകേസിലെ പ്രതിക​ൾ അ​റ​സ്​​റ്റി​ൽ

പെ​രി​ന്ത​ല്‍മ​ണ്ണ: ഏ​ലം​കു​ള​ത്തും അ​ങ്ങാ​ടി​പ്പു​റ​ത്തും സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടെ​ത്തി. പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ല്‍ കൊ​ച്ച​ഴി​യ​ത്ത് പ​ണി​യി​ല്‍ ശ​ശി (44), ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല ത​റ​യി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (31), കാ​വാ​ലം നാ​ര​ക​ത്ത​റ ചെ​ങ്ങ​ള​ത്തി​ല്‍ ദീ​പ​ക് (49) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. റി​മാ​ന്‍ഡി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി.

ജ​നു​വ​രി 12ന് ​മ​ല​പ്പു​റം പാ​ണ​ക്കാ​ട് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ജോ​ലി​ക​ഴി​ഞ്ഞ് അ​ങ്ങാ​ടി​പ്പു​റ​ത്തെ വീ​ട്ടി​ലേ​ക്ക് പോ​ക​വെ ചി​ത്രാ​ല​യ റോ​ഡി​ല്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ര​ണ്ട​ര പ​വ​നോ​ള​മു​ള്ള മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ ഏ​ലം​കു​ളം ബാ​ങ്കി​ല്‍നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​ക​വെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ സ്ത്രീ​യു​ടെ ക​ഴു​ത്തി​ലെ മാ​ല ക​വ​ര്‍ന്ന​തും തെ​ളി​ഞ്ഞു.

2.5 പ​വ​നോ​ള​മു​ള്ള മാ​ല ബൈ​ക്കി​ന് പി​ന്നി​ലു​ള്ള​യാ​ളാ​ണ് പൊ​ട്ടി​ച്ച​ത്. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും ശ​ശി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. ഇ​വ​രി​ല്‍നി​ന്ന്​ മോ​ഷ​ണ മു​ത​ലാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും മാ​ല വാ​ങ്ങി വി​ല്‍പ​ന ന​ട​ത്തി​യ​തി​നാ​ലാ​ണ് ദീ​പ​ക് പ്ര​തി​യാ​യ​ത്. ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ തു​ട​ര​ന്വേ​ഷ​ണം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

എ​സ്.​ഐ സ​ന്തോ​ഷ്‌​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​ഐ​മാ​രാ​യ അ​ര​വി​ന്ദാ​ക്ഷ​ന്‍, സ​ലീം, സീ​നി​യ​ര്‍ സി.​പി.​ഒ ഷി​ഹാ​ബ്, സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, കൈ​ലാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Necklace theft: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.