ചെങ്ങന്നൂർ: പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചയാൾ അറസ്റ്റിൽ. വെൺമണി പുന്തലത്താഴം മേലാംപള്ളിൽ വിനീഷ് മോഹനെയാണ് (34) അറസ്റ്റ് ചെയ്തത്.
സ്ഥിരമായി വിനീഷ് മോഹൻ വെൺമണി സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസറെയും മറ്റു ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതിനെത്തുടർന്ന് അന്വേഷിക്കാനാണ് പൊലീസ് വീട്ടിലെത്തിയത്. വാതിൽ തുറന്ന് പുറത്തിറങ്ങി ഇയാൾ അസഭ്യം പറഞ്ഞ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.സി. അഭിലാഷ്, സി.പി.ഒ ശ്യാം എന്നിവരുടെ മുഖത്തും കണ്ണിലും കുരുമുളക് സ്പ്രേ ചെയ്യുകയായിരുന്നു.
പൊലീസ് മൽപിടിത്തത്തിലൂടെയാണ് ബിനീഷിനെ കീഴ്പ്പെടുത്തിയത്. മുമ്പ് മന്ത്രി സജി ചെറിയാന്റെ കൊഴുവല്ലൂരിലെ വീട്ടിലെത്തി അസഭ്യം പറഞ്ഞ കേസിലും ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.