ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ സേനാപതിയിൽ കഴിഞ്ഞമാസം നടന്ന കുരുമുളക് മോഷണക്കേസിലെ പ്രധാന പ്രതി മുരിക്കാശ്ശേരി പൊലീസിെൻറ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന മങ്കുവ ഒഴുകയിൽ ഷൈസ് മോൻ സ്കറിയയെയാണ് പിടികൂടിയത്. കഴിഞ്ഞ 23ന് പുലർച്ച മു രിക്കാശ്ശേരി സേനാപതി ടൗണിൽ പ്രവർത്തിക്കുന്ന പ്ലാക്കൽ സ്റ്റോഴ്സിൽനിന്ന് 220 കിലോ കുരുമുളക് മോഷണം പോയിരുന്നു. പൂട്ട് കുത്തിത്തുറന്നാണ് ആറുചാക്ക് കുരുമുളക് കവർന്നത്. തുടർന്ന് മുരിക്കാശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ അടിമാലി ഇരുമ്പുപാലത്തുെവച്ച് ഒരുപ്രതിയെ പിടികൂടിയിരുന്നു. കാറിൽ കുരുമുളക് വിൽക്കുവാൻ എത്തിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയായ കല്ലാർ പീച്ചാട് സ്വദേശി ഉറുമ്പന്നാൽ ജിബിൻ വർഗീസിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് പിടികൂടിയത്. അതിന് പിന്നാലെയാണ് പ്രധാന പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ നിർമൽ ബോസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് എസ്.ഐമാരായ എബി പി.മാത്യു, സാബു തോമസ്, എ.എസ്.ഐ ജോഷി സി.പി.ഒമാരായ കെ.ആർ. അനീഷ് ശ്രീജിത്, ശ്രീകുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.