അ​ന​ന്തു, ആ​ന​ന്ദ്, റോ​ബി​നോ

പ്ര​ണ​യം ന​ടി​ച്ച് പീഡനം​: മൂന്ന് യുവാക്കൾ പിടിയിൽ

കോ​ട്ട​യം: പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കു​ക​യും തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ർ​ക്കു​ന്നം ചേ​ന്ന​മ​റ്റം മു​രി​ങ്ങ​യി​ൽ വീ​ട്ടി​ൽ അ​ന​ന്തു സു​രേ​ഷ് (21), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് സു​രേ​ഷ് (20), ചേ​ന്ന​മ​റ്റം വെ​ട്ടി​ക്ക​പു​ഴ വീ​ട്ടി​ൽ റോ​ബി​നോ രാ​ജ​ൻ (21) എ​ന്നി​വ​രെ​യാ​ണ് അ​യ​ർ​ക്കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്കൂ​ളി​ൽ കൗ​ണ്‍സ​ലി​ങ്ങി​നി​ടെ പെ​ൺ​കു​ട്ടി വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​യു​ക​യും ചൈ​ൽ​ഡ് ലൈ​ൻ മു​ഖാ​ന്ത​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അ​യ​ർ​ക്കു​ന്നം എ​സ്.​എ​ച്ച്.​ഒ ആ​ർ. മ​ധു, എ.​എ​സ്.​ഐ​മാ​രാ​യ സ​ജു ടി.​ലൂ​ക്കോ​സ്, ആ​ന്‍റ​ണി, സോ​ജ​ൻ, സി.​പി.​ഒ​മാ​രാ​യ ജി​ജോ​മോ​ൻ, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - POCSO case Three youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.