മുട്ടം: ജയിലിന് മുന്നിൽനിന്ന് പൊലീസിനെ വെട്ടിച്ച് ഓടിയ പ്രതിയെ പിടികൂടി. ജില്ല ജയിലിലെ തടവുകാരൻ എറണാകുളം കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി പാറക്കൽ മുത്തു രാമകൃഷ്ണനാണ് (20) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 12.30ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്.
പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ കേസിെൻറ വിചാരണക്ക് കൊണ്ടുപോയി തിരികെവരുമ്പോൾ ജില്ല കോടതിക്ക് സമീപത്തുവെച്ച് കൂടെയുണ്ടായിരുന്ന പൊലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകായിരുന്നു. പോക്സോ കേസിൽ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് പ്രതിയായിരുന്നു ഇയാൾ. മൂവാറ്റുപുഴ സബ് ജയിലിൽ സ്ഥലപരിമിതിയെ തുടർന്നാണ് കഴിഞ്ഞ ആറിന് ഇയാളെ മുട്ടം ജില്ല കോടതിയിലേക്ക് മാറ്റിയത്.
വിഡിയോ കോൺഫറൻസിലൂടെയാണ് വിചാരണ നടത്തിയിരുന്നത്. നേരിട്ട് ഹാജരാക്കാൻ പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ചൊവ്വാഴ്ച എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കൊപ്പം മൂവാറ്റുപുഴ കോടതിയിലേക്ക് അയച്ചത്. ജില്ല ജയിലിെൻറ മുന്നിലുള്ള റോഡ് കടന്ന് റബർ തോട്ടത്തിലൂടെ ഓടിയ ഇയാളെ പൊലീസും ജയിൽ ജീവനക്കാരും ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.